തക്ബീര്‍ ചൊല്ലല്‍ – രൂപവും നിയമങ്ങളും – ഇബ്നു ഉസൈമീന്‍ (റ)

newsImage

بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:

ഈ ലേഖനം  (ഇബ്നു ഉസൈമീന്‍ (റ) യുടെ ‘ശറഹുല്‍ മുംതിഅ്’ എന്ന  ഗ്രന്ഥത്തെയും അദ്ദേഹത്തിന്‍റെ ഫത്’വകളെയും ആസ്പദമാക്കി തയ്യാറാക്കിയത് ആണ്.

തക്ബീര്‍ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, അഥവാ സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീര്‍.

ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായല്ലാതെ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അയ്യാമു തശ്രീഖിന്‍റെ അവസാനദിവസം അതായത് ദുല്‍ഹിജ്ജ 13 വരെ എപ്പോഴും ഒരാള്‍ക്ക് തക്ബീര്‍ ചോല്ലാവുന്നതാണ്. ഒരാള്‍ക്ക് അങ്ങാടിയിലോ, വീട്ടിലോ, ജോലി സ്ഥലത്തോ എന്നിങ്ങനെ, അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുന്നത് വിലക്കപ്പെടാത്ത ഏത് സ്ഥലത്ത് വച്ചും അത് നിര്‍വഹിക്കാവുന്നതാണ്.
അതുപോലെ ഈദുല്‍ ഫിത്വറിനാണെങ്കില്‍ മാസം കണ്ടത് മുതല്‍ പെരുന്നാള്‍ നമസ്കാരത്തിനായി ഇമാം നമസ്കാര സ്ഥലത്ത് എത്തുന്നത് വരെ തക്ബീര്‍ ചോല്ലാവുന്നതാണ്.

എന്നാല്‍ സമയബന്ധിതമായി നിര്‍വഹിക്കുന്ന തക്ബീര്‍ (التكبير المقيد). അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷവും നിര്‍വഹിക്കുന്ന തക്ബീറിന് നിശ്ചിത സമയം ഉണ്ട്. അറഫാ ദിവസത്തിലെ ഫജ്ര്‍ നമസ്കാരം മുതല്‍, അയ്യാമുതശ്രീഖിന്‍റെ അവസാന ദിവസമായ ദുല്‍ഹിജ്ജ 13ന് അസര്‍ നമസ്കാരം വരെ ആയിരിക്കും അത് നിര്‍വഹിക്കേണ്ടത്. അതായത് മൊത്തം 23 ഫര്‍ദ് നമസ്കാരങ്ങള്‍ക്കായിരിക്കും അത് നിര്‍വഹിക്കപ്പെടുക.

എന്നാല്‍ ഹജ്ജ് നിര്‍വഹിക്കുന്നയാള്‍ പെരുന്നാള്‍ ദിവസം ദുഹര്‍ നമസ്കാരാനന്തരം ആണ് സമയബന്ധിതമായ തക്ബീര്‍ നിര്‍വഹിക്കാന്‍ ആരംഭിക്കുക. കാരണം അതിനു മുന്പ് അവര്‍ തല്ബിയത് ചൊല്ലലില്‍ ആയിരിക്കും.

ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായി തക്ബീര്‍ ചൊല്ലലില്ല.

സംഗ്രഹം: തക്ബീര്‍ ചൊല്ലല്‍ രണ്ടു വിധമുണ്ട്. സമയബന്ധിതമായതും, സമയബന്ധിതമല്ലാത്തതും. സമയബന്ധിതമല്ലാത്തത് ഈദുല്‍ ഫിത്വറിന്‍റെ രാവ് മുതല്‍ ഇമാം പെരുന്നാള്‍ നമസ്കാരത്തിന് എത്തുന്ന വരെയും, ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അയ്യാമു തശ്രീഖിന് സൂര്യന്‍ അസ്തമിക്കുന്നത് വരെയും ഏത് സമയത്തും ചൊല്ലാം.

സമയബന്ധിതമായ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള ചൊല്ലല്‍ അറഫ ദിനത്തിലെ ഫജ്ര്‍ നമസ്കാരാനന്തരം ആരംഭിച്ച് അയ്യാമു തശ്രീഖിന്‍റെ അവസാന ദിവസം അസര്‍ നമസ്കാരം വരെയും ആയിരിക്കും. എന്നാല്‍ ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷം നിര്‍വഹിക്കപ്പെടുന്ന തക്ബീര്‍ ഇല്ല.

ശബ്ദമുയര്‍ത്തല്‍:  പുരുഷന്മാര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: ” ഉമറുബ്നുല്‍ ഖത്താബും (റ), ഇബ്നു ഉമര്‍ (റ) തക്ബീര്‍ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീര്‍ കേട്ട് മറ്റുള്ളവരും തക്ബീര്‍ ചൊല്ലും.” – [ബുഖാരി].


തക്ബീറിന്‍റെ രൂപം:

الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കില്‍ الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

എന്നാല്‍ ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റുള്ളവര്‍ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് തക്ബീര്‍ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ല. ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്. ഈ വിഷയം ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പ്രതിപാദിക്കുന്ന ഒരു ചെറിയഭാഗം താഴെ കൊടുക്കുന്നു:

അല്ലാഹു അനുഗ്രഹിക്കട്ടെ ….

Posted by

6538 Total Views 1 Views Today

share : social social