ശഅ്ബാന്‍ മാസവും ബറാഅത്ത് രാവും

newsImage

ശഅ്ബാന്‍ മാസവും ബറാഅത്ത് രാവും

വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തിനാലാം (44) അദ്ധ്യായമായ സൂറത്തു ദ്ദുഖാനിന്റെ ആരംഭത്തില്‍ പറഞ്ഞിട്ടുള്ള അനുഗ്രഹീത രാത്രി കൊണ്ടുള്ള വിവക്ഷ ശഅ്ബാന്‍ പതിനഞ്ചാണെന്ന് ഒരു വിഭാഗം വാദിക്കുകയും അന്ന് പ്രത്യേകം ആരാധനകള്‍ നിര്‍വ്വഹിക്കുകയും ഭക്ഷണവിഭങ്ങളുണ്ടാക്കി വിതരണം ചെയ്യുകയും, ഖുര്‍ആന്‍ പാരായണം ചെയ്യുകയും, നോമ്പ് നോല്‍ക്കുകയും ചെയ്തുവരുന്ന സമ്പ്രദായം ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നു.

ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്‍ഠിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. കാരണം ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് “തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആ നിനെ) ഒരു അനുഗ്രഹീത രാവിലാണ് അവതരിപ്പിച്ചിട്ടു ള്ളത് (സൂറ ദുഖാന്‍:2). പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല്‍ ഖദ്റാണെ ന്നും അത് റമദാനിലാണ് എന്നു മുള്ളകാര്യം ഖുര്‍ആന്‍ തന്നെ മറ്റു സൂറ ത്തുകളിലൂടെ നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്യുന്നുണ്ട് “തീര്‍ച്ചയായും നാം അതിനെ ലൈലത്തുല്‍ ഖദ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത് അതിനെ സംബന്ധിച്ച് നീ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് അത് ആയിരം മാസ ത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയത്രെ (സൂറത്തുല്‍ ഖദ്ര്‍).

മേല്‍ പറയപ്പെട്ട രാത്രി റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി(സ) റമദാനിനെ നമുക്ക് ഇപ്രകാരം പരിചയപ്പെടുത്തിതും ഹദീസില്‍ കാണാം: “നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം വന്നെത്തി യിരിക്കുന്നു അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്… (ഹദീസ് നസാഇ അല്‍ബാനി 4/129നമ്പര്‍:2106)

ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമദാനിലാണെന്ന കാര്യവും നമുക്ക് ഖുര്‍ആനില്‍ തന്നെ കണ്ടെത്താവു ന്നതാണ്. “റമദാന്‍ മാസം, ആ മാസത്തിലാകുന്നു മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശന മായിക്കൊണ്ടും സത്യാസത്യ വിവേചനത്തിനും മാര്‍ഗദര്‍ശനത്തിനുമുള്ള തെളി വുകളുമായിക്കൊണ്ടും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് (ബഖറ:185).

പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ, ബഹു ഇബ്നുകസീര്‍(റ) പറയുന്നത് കാണുക: “ആരെങ്കിലും പ്രസ്തുത (അനുഗ്രഹീതരാവ്) ശഅ്ബാന്‍ പതിനഞ്ചി നാണെന്ന് (15)പറഞ്ഞാല്‍ അവന്‍ സത്യത്തില്‍ നിന്നും വളരെ ദൂരം അകലെ യാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്‍ഡിതമായ അഭിപ്രായം) അത് റമദാന്‍ മാസത്തിലാണ് എന്നത് തന്നെ (തഫ്സീര്‍ ഇബ്നുകസീര്‍ 4/13).

രിസ്ഖ് നിശ്ചയിക്കുന്ന രാവ് !?

💭ശഅ്ബാന്‍ മാസം 15ന് ബറാഅത്ത് രാവ് എന്നാണ് പറയപ്പെടുക എന്നും പ്രസ്തുത ദിവസത്തിലാണ് ഒരു മനുഷ്യന്റെ ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കപ്പെടുക എന്നുമുള്ള ധാരണകളും പ്രാമാണ്യ യോഗ്യമായ തെളിവുകളുടെ പിന്‍ബലമില്ലാത്തതും വ്യാജനിര്‍മ്മിത കാര്യങ്ങളില്‍ പെട്ടതുമാണ്.

ഈ ദിവസത്തില്‍ നോമ്പനുഷ്ഠിക്കുവാനും, രാത്രി പ്രത്യേകമായി നമസ്കരിക്കുവാനും ചിലര്‍ പ്രചരിപ്പിക്കുന്നതും അടിസ്ഥാനമില്ലാത്ത കാര്യമാണ്.

മുന്‍ഗാമികള്‍ എന്ത് പറയുന്നു

ഇത് സംബന്ധിച്ച് പൂര്‍വ്വികരായ ഏതാനും പണ്‍ഡിന്‍മാരുടെ വാക്കുകള്‍ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ശൈഖ് ശിഹാബുദ്ദീന്‍ അബൂശാമ (റ): (ഇദ്ദേഹം ശാഫിഈ മദ്ഹബിലെ രണ്ടാം ശാഫി എന്ന് അറിയപ്പെടുന്ന നവവി(റ)യുടെ ഉസ്താദുകൂടിയാണ് “നമ്മുടെ പണ്‍ഡിതന്‍മാരില്‍ ഒരാളും തന്നെ ശഅ്ബാന്‍ പതിനഞ്ചാം രാവിന് പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധി ച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അബൂമുലൈക എന്ന പ ണ്‍ഡി തനോട് സിയാദ്ബ്നു നുമൈര്‍, ശഅ്ബാന്‍ 15 ന്റെ മഹത്വം ലൈലത്തുല്‍ ഖദ്ര്‍പോലെ പ്രതിഫലാര്‍ഹമാണ് എന്ന് പറയുന്നുണ്ടല്ലോ എന്ന് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാര മാണ്: ‘അങ്ങിനെ പറയുന്നത് ഞാന്‍ കേള്‍ക്കുകയും അന്നേരം എന്റെകയ്യില്‍ ഒരു വടിയുമുണ്ടായിരുന്നു വെങ്കില്‍ തീര്‍ച്ചയായും നാം അവനെ അടിക്കുമായിരുന്നു. നബി(സ)യില്‍ നിന്നും പ്രസ്തുത ദിവസത്തില്‍ പ്രത്യേകമായി ഒരു തരത്തിലുള്ള ന മസ്കാരവും നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടി ല്ല, ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ആദ്യമായി സമൂഹത്തില്‍ കടന്നുകൂടിയത് ബര്‍മക്കികളുടെ കാലഘട്ടത്തിലാണ് അവര്‍ ഭക്ഷണ വിഭവ ങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മതത്തില്‍ പലതും കടത്തിക്കൂട്ടി യവ രാണ്. ശഅ്ബാന്‍ മാസത്തിന്ന് ശ്രേ ഷ്ഠതയുള്ളതായിഅലി(റ)വില്‍ നിന്നും, ആ യിഷ(റ)യില്‍ നിന്നും, അബൂമൂസ(റ)വില്‍ നിന്നും ഇബ്നുമാജ:(റ)തന്റെ ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഹദീസുകളും ദുര്‍ബ്ബലമായ പരമ്പര കളിലൂടെ മാത്രം ഉദ്ധരിക്കപ്പെടുന്നവയാണ്്. (ശിഹാബുദ്ദീന്‍ അബൂശാമ: അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസി).

ശൈഖ് ഇബ്നുറജബ്(റ): “ശഅ്ബാന്‍ (15) പതിനഞ്ച് പുണ്യദിനമായി കരുത ലും അന്ന് പ്രത്യേകം ആഘോഷങ്ങള്‍ സംഘടിപ്പിക്കലും ബിദ്അത്ത് (അനാ ചാരം) ആകുന്നു ഇത്സംബന്ധമായി വന്നിട്ടുള്ളതായ എല്ലാ ഹദീസുകളും ദുര്‍ബലമായതാണ്, അവയില്‍ ചിലതാകട്ടെ വ്യാജനിര്‍മ്മിതവുമാണ്. (ഇബ്നുറജബ് കിതാബുല്‍ ലത്വാ ഇഫ്).

ഇമാം നവവി(റ): “റജബ്മാസം ആദ്യ വെള്ളിയാഴ്ച മഗ്രിബിന്‍േയും ഇശാഇന്റെയും ഇടയിലായി റഗാഇബ് എന്ന പേരില്‍ പന്ത്രണ്ട് റക്അത്ത് നമ സ്കാരമുള്ളതായി പറയപ്പെടുന്നതും ശഅ്ബാന്‍ പതിനഞ്ചിനുള്ളതായി പറ യപ്പെടുന്ന നൂറ് റക്അത്ത് നമസ്കാരവും ബിദ്അത്തും വര്‍ജ്ജിക്കേണ്ടതു മാണ്; ഖൂതുല്‍ഖുലൂബ്, ഇഹിയാ ഉലൂമിദ്ദീന്‍ എന്നീ കിതാബുകളിലോ മറ്റു ചില ഹദീസുകളിലോ ഈ നമസ്കാരങ്ങളെ സംബന്ധിച്ച് പറയുന്ന ത്കണ്ട് ഒരാളും തന്നെ വഞ്ചിതരാകരുത് അതെല്ലാം ബാത്വില്‍ ആണ് (തെളി വിന്ന് കൊള്ളാവുന്നതല്ല) (ഇമാം നവവി(റ) അല്‍മജ്മൂഅ് )

ഹിജ്റ520ല്‍ നിര്യാതനായ ഇമാം ത്വര്‍ത്തൂശി(റ) പറയുന്നു. നമ്മുടെ ശൈഖുമാരിലോ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരിലോ പെട്ട ആരെങ്കിലും ശഅ്ബാന്‍ 15ലേക്ക തിരിഞ്ഞ് നോക്കുന്നതായി നാം കണ്ടിട്ടില്ല.മറ്റു മാസങ്ങളെക്കാള്‍ ശഅബാന്‍ 15ന് യാതൊരു പരിഗണനയും അവര്‍ നല്‍കാറുണ്ടായിരുന്നില്ല.ശഅബാന്‍ 15ന് ലൈലത്തുല്‍ ഖദറിന്റെ പ്രതിഫലമാണെന്ന് സിയാദ് അല്‍ നുമൈരി പറയുന്നതായി ഇബ്നു അബീമുലൈക്കയോട് പറയപ്പെട്ടു.അപ്പോള്‍ അദ്ദേഹം പറഞ്ഞു.അയാള്‍ അങ്ങിനെ പറയുന്നത് ഞാന്‍ കേട്ടാല്‍ ,അപ്പോള്‍ എന്റെ കയ്യില്‍ വടിയുണ്ടെങ്കില്‍ ഞാനയാളെ അടിച്ചു ശരിപ്പെടുത്തുമായിരുന്നു.

മേല്‍പറയപ്പെട്ട പണ്‍ഡിതന്മാരുടെ വാക്കുകളില്‍ നിന്നും ഇങ്ങിനെ ഒരു ആചാരം നബി (സ)യുടെ ചര്യയില്‍ നിന്നും അവര്‍ക്കാര്‍ക്കും മനസ്സിലാക്കാ ന്‍ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല അവരുടെ അറിവില്‍ പെട്ടിടത്തോളം അത് ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണെന്നും നാം കണ്ടുകഴിഞ്ഞു.

ശഅ്ബാന്‍ പതിനഞ്ചിനാണ് ഓരോരുത്തരുടേയും ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കുക എന്നും അത് കൊണ്ട് തന്നെ യഥാക്രമം മൂന്ന് യാസീനുകള്‍ ഭക്ഷണവിശാലതക്കും ആയുസ്സ്വര്‍ദ്ധനവിന്നും മരണ പ്പെട്ടുപോയിട്ടുള്ളവരുടെ നന്മക്ക് വേണ്ടിയും പ്രസ്തുത ദിവസത്തില്‍ പാരായ ണം ചെയ്യേണ്ടതായി പറയപ്പെടുന്നതും അടിസ്ഥാനരഹിതമാണ്.

👣എന്നാല്‍ ഭക്ഷണ വിശാലത ആഗ്രഹിക്കുന്നവരോട് കുടുംബബന്ധം ചേര്‍ത്തു വാനും(ഹദീസ് ബുഖാരി), ആയുസ്സില്‍ വര്‍ദ്ധനവിന് പുണ്യകര്‍മ്മങ്ങള്‍ അധി കരിപ്പിക്കുവാനു (അല്‍ബാനി സ്വ: തിര്‍മിദി: 2139 )മാണ് നബി(സ) നിര്‍ദ്ദേശിച്ചി ട്ടുള്ളത്.

4178 Total Views 1 Views Today

share : social social