Just a Minute Islamic Quiz

Just a Minute 1 Questions
1⃣ ഏറ്റവും ശ്രേഷ്ഠമായ സൂറത്ത് ?
2⃣ഏറ്റവും ശ്രേഷ്ഠമായ ആയത്ത് ?
3⃣ഏറ്റവും ശ്രേഷ്ഠമായ ദിക്ർ ?
Just a minute 1 Answers
1⃣ സൂറത്തുൽ ഫാത്തിഹ
2⃣ ആയത്തുൽ കുർസിയ്യ്
3⃣ ലാഇലാഹ ഇല്ലല്ലാഹ്
Just a Minute 2 questions
1⃣ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത നബിപത്നി?
2⃣ അവസാനം മരിച്ച നബി പത്നി?
3⃣ നബി പത്നി ഹഫ്സ ബീവി ആരുടെ മകളാണ് ?
Just a minute 2 Answers
1⃣ ആയിശ ബീവി(റ)
2⃣ ഉമ്മു സലമ(റ)
3⃣ ഉമർ ബിൻ ഖത്വാബ്(റ)
Just a Minute 3 questions
1⃣ നബി(സ) പങ്കെടുത്ത അവസാന യുദ്ധം?
2⃣ സൂറത്തു ബദ്ർ ?
3⃣ നബി(സ) യുടെ അഹ്മദ് എന്ന പേര് പ്രതിപാദിച്ച സൂറത്ത് ?
Just a minute 3 Answers
1⃣തബൂക്ക് യുദ്ധം
2⃣ സൂറത്തുൽ അൻഫാൽ
3⃣ സൂറത്തുസ്വഫ് : 6
Just a Minute 4 questions
1⃣ഇമാം അബൂഹനീഫ , ……………, ഇമാം ശാഫിഈ , ഇമാം അഹ്മദ് ഇവരാണ് 4 മദ്ഹബുകളുടെ ഇമാമുമാർ .
2⃣ അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടി ഏത് ?
3⃣ എല്ലാ ആയത്തിലും അല്ലാഹു എന്ന നാമം വന്നിട്ടുള്ള സൂറത്ത്?
Just a minute 4 Answers
1⃣ ഇമാം മാലിക് (റ)
2⃣ അല്ലാഹുവിന്റെ ഹർശ്
3⃣ സൂറത്തുൽ മുജാദില ( നമ്പർ : 58 )
Just a Minute 5 questions
1⃣ സ്വർഗത്തിന് 8 കവാടങ്ങളുണ്ട്. നരകത്തിനോ ???
2⃣ ഉസ്മാൻ (റ) കല്യാണം കഴിച്ച 2 പ്രവാചകപുത്രിമാരാണ് റുഖിയ (റ)യും ,……………………… .
3⃣ വിത്ർ നമസ്കാരത്തിന് ഏറ്റവും ചുരുങ്ങിയത് എത്ര റകഅത് വേണം ???
Just a minute 5 Answers
1⃣ 7 കവാടങ്ങൾ
2⃣ ഉമ്മു കുൽസും (റ) .
3⃣ 1 റകഅത്.
Just a Minute 6 questions
1⃣ കുതുബുസ്സിത്ത (الكتب الستة) എന്ന പേരിൽ പ്രസിദ്ധമായ ആറ് ഹദീസ്ഗ്രന്ഥങ്ങളുണ്ട്. അവയുടെ രചയിതാക്കളാണ് 1)ബുഖാരി, 2………………, 3) അബൂദാവൂദ്, 4)തിർമിദി, 5)……………….., 6)നസാഇ .
2⃣ സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ പദവിയില്ലെത്തുമ്പോഴാണ് ഒരാൾ ഖലീൽ(خليل) ആവുക. അല്ലാഹുവിന്റെ 2 ഖലീലുകളാണ് ഇബ്റാഹീം(അ),……………..?
3⃣ സൂറത്തുൽ ഖലമിൽ(68:48)യൂനുസ് നബിക്ക് ഖുർആൻ നൽകിയ വിശേഷണം എന്താണ്?
Just a minute 6 Answers
1⃣ ഇമാം മുസ്ലിം, ഇബ്നു മാജ .
2⃣ മുഹമ്മദ് നബി (സ).
3⃣ സ്വാഹിബുൽ ഹൂത്
(മത്സ്യത്തിന്റെ ആൾ)(68:48)
Just a Minute 7 questions
1⃣ ………………. പള്ളിയിൽ വെച്ച് ഒരാൾ 2 റകഅത് നമസ്കരിച്ചാൽ അയാൾക്ക് ഉംറയുടെ പ്രതിഫലമുണ്ട്. റസൂലുള്ള എല്ലാ ആഴ്ചകളിലും സന്ദർശിക്കാറുണ്ടായിരുന്ന ഈ പള്ളി ഏതാണ്..?
2⃣ നബി (സ) പറഞ്ഞു: “എന്റെ ഉമ്മത്തിൽ ഹലാലിനെ കുറിച്ചും ഹറാമിനെ കുറിച്ചുo ഏറ്റവും നന്നായറിയുക……………………..”.
പ്രബോധന ദൗത്യവുമായി റസൂലുള്ള യമനിലേക്കയച്ച ഈ സ്വഹാബി ആരാണ്..?
3⃣ ( 74:51 )ൽ ഖുർആൻ സിംഹത്തിന് പ്രയോഗിച്ച പദമെന്താണ്..?
Just a minute 7 Answers
1⃣ മസ്ജിദു ഖുബാ. (مسجد قباء)
2⃣ മുആദ് ബ്നു ജബൽ (റ).
3⃣ ഖസ് വറതുൻ (قسورة)
Just a Minute 8 questions
1⃣ ഹിജ്റ മൂന്നാം വർഷമാണ് ………………… യുദ്ധം നടന്നത്. റസൂലുള്ളാഹി ﷺ യുടെ മൂത്താപ്പ ഹംസ رضي الله عنه ശഹീദായ ഈ യുദ്ധമേതാണ്..?
2⃣ ഇമാം ശാഫിഇ رحمه الله പറഞ്ഞു: അല്ലാഹു സൂറത്തുൽ ………………… മാത്രം അവതരിപ്പിച്ചാലും, ജനങ്ങൾക്ക് അത് മതിയാവുന്നതാണ്.
കാലത്തെ സത്യം ചെയ്ത് കൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്. സ്വഹാബാക്കൾ പരസ്പരം കണ്ട് മുട്ടുമ്പോൾ ഓതി ഉപദേശിക്കാറുള്ള ഈ സൂറത്ത് ഏതാണ്..?
3⃣ ഏറ്റവും ഉൽകൃഷ്ടവും പരിപൂർണ്ണവുമാണ് നമ്മുടെ റബ്ബിന്റെ നാമങ്ങൾ .
അല്ലാഹുവിന്റെ പേരുകളുടെ എണ്ണം എത്രയാണ്..?
Just a minute 8 Answers
1⃣ ഉഹ്ദ് യുദ്ധം
2⃣ സൂറത്തുൽ അസ്വ് ർ(العصر) അദ്ധ്യായം : 103
3⃣ ധാരാളമുണ്ട് ,എണ്ണി കണക്കാക്കാൻ കഴിയില്ല. എണ്ണം അല്ലാഹുവിന് മാത്രമേ അറിയൂ…
മൂന്നാമത്തെ ഉത്തരത്തിന്റെ ചെറുവിശദീകരണം.
അല്ലാഹുവിന് എത്ര നാമങ്ങളുണ്ട്?
മറുത്തൊന്നും ചിന്തിക്കാതെ ഒരേ സ്വരത്തിൽ നമ്മളുടെ മറുപടി : 99.
എന്നാൽ , അല്ലാഹുവിന്റെ ഉൽകൃഷ്ടമായ നാമങ്ങൾ നമുക്ക് എണ്ണി കണക്കാക്കാൻ കഴിയില്ല. അവ അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.
അപ്പോൾ , ഈ ഹദീസിന്റെ ഉദ്ദേശ്യമെന്താണ്?
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا، مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الْجَنَّةَ “. (البخاري-2736)
“അല്ലാഹുവിന് 99 നാമങ്ങളുണ്ട്. നൂറിൽ നിന്ന് ഒന്ന് കുറവ്. ആരെങ്കിലും അവ ക്ലിപ്തപ്പെടുത്തിയാൽ സ്വർഗത്തിൽ പ്രവേശിച്ചു ” .
അല്ലാഹുവിന് إحصاء ചെയ്യേണ്ടതായ 99 നാമങ്ങളുണ്ട് എന്നതാണ് ഹദീസിന്റെ വിവക്ഷ .
Eg : എന്റെ കയ്യിൽ ഉമ്മക്ക് കൊടുക്കാൻ 100 രൂപയുണ്ടെന്ന് പറഞ്ഞാൽ,വേറെ കാശില്ല എന്നല്ലല്ലോ അർത്ഥം. മറിച്ച് മറ്റു ആവശ്യങ്ങൾക്ക് വേറെയുമുണ്ട് എന്നല്ലേ? അതേ പ്രയോഗമാണ് ഹദീസിൽ വന്നത്.
എന്താണ് إحصاء എന്നതിന്റെ വിവക്ഷ?
ആ നാമങ്ങൾ എണ്ണി കണക്കാക്കി , മനപാഠമാക്കി, അവ ആവശ്യപ്പെടുന്ന രൂപത്തിൽ ജീവിതം ക്രമീകരിക്കുക എന്നതാണ്.
:diamonds:കൂടുതൽ വിശദീകരണങ്ങൾക്ക് ഇബ്നു ഉഥൈമീൻ رحمه اللهയുടെ القواعد المثلى എന്ന ഗ്രന്ഥം അവലംബിക്കാവുന്നതാണ്.
Just a Minute 9 questions
1⃣ ഖുർആൻ അല്ലാഹുവിന്റെ ……………….. ആണ് , സൃഷ്ടിയല്ല. ആരെങ്കിലും സൃഷ്ടിയാണെന്ന് വാദിച്ചാൽ അവൻ കാഫിറാണ്.
2⃣ അമ്പിയാക്കൾ കഴിഞ്ഞാൽ ജനങ്ങളിൽ ഏറ്റവും ശ്രേഷ്ടർ സ്വഹാബിമാരാണ്. മുഹമ്മദ് നബി ﷺ കഴിഞ്ഞാൽ ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ടൻ ………………………. ആണ്. ഇത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
3⃣ (93:6) ൽ അല്ലാഹു യതീം (അനാഥൻ ) എന്ന് വിളിച്ചത് ആരെയാണ..?
Just a minute 9 Answers
1⃣ അല്ലാഹുവിന്റെ കലാമാണ് .
( الكلام – സംസാരം).
ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയല്ല, സംസാരമാണ്.
സൃഷ്ടിയാണെന്ന് വാദത്തിന്റെ അപകടം :-
ഖുർആനിനും സുന്നത്തിനും എതിരാണ്.
തെളിവ് 🙁 9:6), ( 48:15).
സംസാര (الكلام )മെന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. അല്ലാഹുവിന്റെ വിശേഷണം സൃഷ്ടിയാണെന്ന് വാദിച്ചവൻ ഇസ്ലാമിൽ നിന്ന് പുറത്താണ്.
2⃣ അബൂബക്കർ رضي الله عنه
3⃣ മുഹമ്മദ് നബിﷺ
Just a Minute 10 questions
1⃣ നബിﷺയുടെ പത്നിമാരെ നിർബന്ധമായും അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കണം. (33:6) ൽ പ്രവാചക പത്നിമാരെ കുറിച്ചുള്ള ഖുർആനിന്റെ പരാമർശമെന്താണ്..?
2⃣ ശരിയായത് തെരെഞ്ഞെടുക്കുക.
🥇അല്ലാഹു എല്ലായിടത്തുമുണ്ട്. അല്ലാഹു ഇല്ലാത്ത ഒരു സ്ഥലവുമില്ല.
🥈അല്ലാഹു മുഴുവൻ സൃഷ്ടികൾക്കും മുകളിലായി ഉപരിയിലാണ്.
3⃣ എല്ലാ നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷവും …………………… ഓതുന്നവന് സ്വർഗപ്രവേശനത്തിന് മരണമല്ലാതെ തടസ്സമില്ല. ( നസാഈ )
Just a minute 10 Answers
1⃣ വിശ്വാസികളുടെ ഉമ്മമാർ .
2⃣ അല്ലാഹു മുഴുവൻ സൃഷ്ടികൾക്കും മുകളിലായി ഉപരിയിലാണ്. അല്ലാഹു അവന്റെ അസ്ഥിത്വം (ذات) കൊണ്ട് എല്ലായിടത്തുമുണ്ടെന്ന് വാദിക്കുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താണ്.
അല്ലാഹു എല്ലായിടത്തുമുണ്ടോ ?
ആ വാദം ഖുർആനിനും സുന്നത്തിനുമെതിരാണ്.
തെളിവ് : ഖുർആൻ(67:16, 17)(25:59)
സുന്നത്ത്:മുസ്ലിം :537,
അബൂദാവൂദ്:930
അല്ലാഹു നമ്മുടെ കൂടെയുണ്ടെന്നതിന്റെ വിവക്ഷ
وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِير (57:4)
“നിങ്ങൾ എവിടെയായാലും അവൻ ( അല്ലാഹു )നിങ്ങളുടെ കൂടെയുണ്ട്. ”
ആയത്തിന്റെ വിവക്ഷ : അറിവ് ,കഴിവ്, കാഴ്ച കേൾവി തുടങ്ങിയവ കൊണ്ടൊക്കെ അല്ലാഹു നമ്മുടെ കൂടെയുണ്ടെനാണ്. എന്നാൽ അസ്ഥിത്വം കൊണ്ട് അല്ലാഹു അർശിന് മുകളിലാണ്. അർശ് എല്ലാ സൃഷ്ടികൾക്കും മുകളിലാണ്.
കൂടുതൽ വിശദീകരണങ്ങൾക്ക് ഇബ്നു ഉഥൈമീൻرحمه اللهയുടെالقواعد المثلى അവലംബിക്കാവുന്നതാണ്.
3⃣ ആയത്തുൽ കുർസിയ്യ്
Just a Minute 11 questions
1⃣ (47:15) ൽ സ്വർഗത്തിലെ എത്ര തരം നദികളെ കുറിച്ചാണ് ഖുർആൻ സംസാരിക്കുന്നത്..?
2⃣ നബി പറഞ്ഞു: …………………. ഈ ഉമ്മത്തിലെ വിശ്വസ്തനാണ്. സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട ഈ സ്വഹാബി ആരാണ്..?
3⃣ പവിത്രമാക്കപ്പെട്ട 4 മാസങ്ങളാണ് 1 ) ………………، ദുൽഖഅദ, 2 )………………., മുഹർറം ..?
Just a minute 11 Answers
1⃣ 4 തരം .
2⃣ അബൂ ഉബൈദത് ബിൻ ജറാഹ് .
وَلِكُلِّ أُمَّةٍ أَمِينٌ، وَأَمِينُ هَذِهِ الْأُمَّةِ أَبُو عُبَيْدَةَ بْنُ الْجَرَّاحِ(الترمذي:3790)
3⃣ റജബ് , ദുൽഹിജ്ജ .
Just a Minute 12 questions
കണ്ടെത്തിയെഴുതുക :
1⃣ (2: 98) ൽ ഖുർആൻ എടുത്ത് പറഞ്ഞ 2 മലക്കുകൾ ആരൊക്കെയാണ്..?
2⃣( 43:77) ൽ നരകാവകാശികൾ രക്ഷക്ക് വേണ്ടി ഒരു മലക്കിനോട് കെഞ്ചുകയാണ്. ആ മലക്കിന്റെ പേരെന്താണ് ..?
3⃣ ശരിയായത് തെരെഞ്ഞെടുക്കുക
🥇 നരകവും സ്വർഗവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ , അവ രണ്ടും നിലവിലുണ്ട്.
🥈 അല്ലാഹു ഖിയാമത്ത് നാളിൽ നരകവും സ്വർഗവും സൃഷ്ടിക്കും ഇപ്പോൾ, അവ നിലവിലില്ല.
Just a minute 12 Answers
1⃣ ജീബ്രീൽ , മീകാഈൽ(عليهما السلام)
2⃣ നരകത്തിന്റെ കാവൽക്കാരൻ , മാലിക്ക്(عليه السلام)
3⃣ നരകവും സ്വർഗവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു . ഇപ്പോൾ , അവ രണ്ടും നിലവിലുണ്ട്.
നരകവും സ്വർഗവും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നോ?
:black_nib: ഈ വാദം ഖുർആനിനും സുന്നത്തിനുമെതിരാണ്.
തെളിവ് 🙁 2:24), (3:133)
ബുഖാരി : (349) മുസ്ലിം :(426)
:diamonds: നരകവും സ്വർഗവും തയ്യാറാക്കപ്പെട്ടിരിക്കുന്നു എന്നാണ് ഖുർആൻ പറയുന്നത്.
:diamonds: നരകവും സ്വർഗവും ഇപ്പോൾ , നിലവിൽ ഇല്ലെന്ന് വാദിക്കുന്നവൻ , ഖുർആനിനെയും സുന്നത്തിനെയുമാണ് കളവാക്കുന്നത്.
Just a Minute 13 questions
1⃣ സ്വർഗത്തിലെ നിധി യെന്ന് റസൂലുള്ളാഹി ﷺ വിശേഷിപ്പിച്ച ദിക്ർ ഏതാണ്..?
2⃣4 മദ്ഹബുകളുടെ ഇമാമുമാരിൽ ഒരാളായ ഇമാം മാലിക് കൂഫക്കാരനാണ്. ശരിയോ തെറ്റൊ..?
3⃣ മുഅ്തയുദ്ധത്തിൽ നഷ്ടപ്പെട്ട 2 കൈകൾക്ക് പകരം ………………….. ന് സ്വർഗത്തിൽ 2 ചിറകുകളുണ്ടെന്ന് നബിﷺ പറഞ്ഞു.
Just a minute 13 Answers
1⃣ ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ .
أَلَا أَدُلُّكَ عَلَى كَلِمَةٍ مِنْ كَنْزٍ مِنْ كُنُوزِ الْجَنَّةِ ؟ ” قُلْتُ : بَلَى يَا رَسُولَ اللَّهِ فَدَاكَ أَبِي وَأُمِّي. قَالَ : ” لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ “.
(ബുഖാരി : 4205)
2⃣ തെറ്റാണ്. ഇമാം മാലിക് മദീനക്കാരനാണ്.
3⃣ ജഅഫർ ബിൻ അബീത്വാലിബ് .
كَانَ ابْنُ عُمَرَ إِذَا حَيَّا ابْنَ جَعْفَرٍ قَالَ : السَّلَامُ عَلَيْكَ يَا ابْنَ ذِي الْجَنَاحَيْنِ.(ബുഖാരി :4264)
Just a Minute 14 questions
കണ്ടെത്തിയെഴുതൂ
1⃣ (3:35) ൽ ആരുടെ നേർച്ച
യെ കുറിച്ചാണ് ഖുർആൻ സംസാരിക്കുന്നത്..?
2⃣നരകത്തിന് എത്ര കാവൽക്കാരുണ്ട്..? (74:30)
Yes or No
3⃣ സ്ത്രീകൾക്ക് മയ്യിത് നിസ്ക്കാരമില്ല. സഹാബി വനിതകൾ മയ്യിത് നിസ്കരിച്ചതിന് തെളിവില്ല. yes or No..?
Just a minute 14 Answers
1⃣ ഇംറാന്റെ ഭാര്യയുടെ (മർയം ബീവിയുടെ ഉമ്മ)
2⃣ 19 കാവൽക്കാർ .
عَلَيْهَا تِسْعَةَ عَشَرَ (74:30)
3⃣ No, സ്ത്രീകൾക്ക് മയ്യിത് നിസ്കാരമുണ്ട്. സ്വഹാബി വനിതകൾ നിസ്കരിച്ചിട്ടുമുണ്ട്.
ഓർക്കുക:-
ഇസ്ലാമിൽ ഒരു നിയമം പുരുഷനും സ്ത്രീക്കും ബാധകമാണ്. അതിൽ സ്ത്രീകൾക്ക് ഒരു നിയമം ഇല്ലെന്ന് വാദിക്കാൻ തെളിവ് വേണം. മയ്യിത് നിസ്കാരത്തിന്റെ വിഷയത്തിൽ അങ്ങനെ തെളിവൊന്നുമില്ല. എന്നാൽ, സ്ത്രീകൾ ഖബർ സന്ദർശിക്കുന്നതും ജനാസയെ പിന്തുടരുന്നതും നബിﷺ വിലക്കി .
സഅദ് (റ) മരിച്ച സമയത്ത് ആയിശ ബീവിയും സ്വഹാബി വനിതകളും അദ്ദേഹത്തിന് വേണ്ടി മയ്യിത് നമസ്കരിച്ചു. (മുസ്ലിം : 973)
Just a Minute 15 questions
കുസൃതി ചോദ്യം.
1⃣ ജീവിതത്തിൽ ഒരിക്കൽ പോലും നബി ﷺയെ കണ്ടിട്ടില്ലാത്ത സ്വഹാബി..?
2⃣ നബിﷺയിലേക്ക് ചേർത്തി പറയുന്ന കള്ള ഹദീസുകളാണ്…………………. .
a) സ്വഹീഹ്
b) ളഈഫ് c) മൗളൂഅ്.
3⃣ നബിﷺ പറഞ്ഞു: എനിക്ക് ശേഷം ഒരു നബിയുണ്ടാകുമായിരുന്നെങ്കിൽ, അത് ……………………….
ആകുമായിരുന്നു. പക്ഷേ, എനിക്ക് ശേഷം ഒരു നബി വരാനില്ല.
Just a minute 15 Answers
1⃣ അബ്ദുള്ളാഹിബ്നു ഉമ്മിമക്തൂം(رضي الله عنه).
അദ്ദേഹം കണ്ണ് കാണാത്ത മനുഷ്യനായിരുന്നു.
ആരാണ് സ്വഹാബി?
വിശ്വാസത്തോട് കൂടി നബിﷺ യോടൊപ്പം ഒരുമിച്ച് കൂടുകയും വിശ്വാസിയായി മരിക്കുകയും ചെയ്തവർ.
നബിയെﷺ കണ്ടവരാണ് സ്വഹാബിമാരെന്ന് പറഞ്ഞാൽ, ഇബ്നു ഉമ്മിമക്തൂമിനെ പോലുള്ളവർ പുറത്ത് പോവും. അതിനാൽ നമ്മൾ മുകളിൽ സൂചിപ്പിച്ച നിർവചനമാണ് കൂടുതൽ അനുയോജ്യമായത്.
2⃣ മൗളൂഅ്. ദുർബലമായ ഹദീസുകളുടെ കൂട്ടത്തിൽ ഏറ്റവും മോശമായ ഹദീസാണിത്.
3⃣ ഉമർ ബ്ൻ ഖത്വാബ് (رضي الله عنه).
” لَوْ كَانَ بَعْدِي نَبِيٌّ لَكَانَ عُمَرَ بْنَ الْخَطَّابِ ” (الترمذي:3686)
Just a Minute 16 questions
ആരായിരിക്കും?
1⃣4 ഖലീഫമാരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രം ഭരിച്ചതാര്..?
കണ്ടെത്തിയെഴുതൂ
2⃣ (2: 67) ആരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാനാണ് മൂസعليه السلام അല്ലാഹുവിനോട് രക്ഷ ചോദിച്ചത്..?
3⃣ ശരിയായത് തെരെഞ്ഞടുക്കൂ.
🥇ഒരു സ്ത്രീക്ക് മറ്റു സ്ത്രീകൾക്ക് ഇമാം നിൽക്കാം.
🥈 ഒരു സ്ത്രീ ഒരു നിലക്കും,ആർക്കും ഇമാം നിൽക്കാൻ പാടില്ല.
Just a minute 16 Answers
1⃣ ഉസ്മാൻ ബിൻ അഫാൻ(رضي الله عنه).
ഭരണകാലം ഒറ്റനോട്ടത്തിൽ :-
അബൂബക്കർ – (11-13)
ഉമർ – (13- 23)
ഉഥ്മാൻ – (23-35)
അലി – ( 35-40 )
2⃣ വിവരം കെട്ടവരുടെ കൂട്ടത്തിൽ നിന്ന് .
3⃣ ഒരു സ്ത്രീക്ക് മറ്റു സ്ത്രീകൾക്ക് ഇമാം നിൽക്കാം.
ശ്രദ്ധിക്കുക :-
ഒരു കാരണവശാലും ഒരു സ്ത്രീ ഒരു പുരുഷന് ഇമാം നിൽക്കാൻ പാടില്ല. അയാൾ *ഭർത്താവ് പിതാവ്, മകൻ, സഹോദരൻ ,വിവാഹ ബന്ധം നിഷിദ്ധമായവർ , ആരായിരുന്നാലും ശരി.
Just a Minute 17 questions
second prize goes to
1⃣ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്തവർ :
🥇അബൂഹുറൈറ – 5374
🥈 ……………………….. – 2630
🥉 അനസ് – 2286
رضي الله عنهم أجمعين
2⃣ നബിﷺപറഞ്ഞു:
…………………and………………. മുനാഫിഖുകൾക്ക് ഏറ്റവും ദുഷ്കരമായ 2 നമസ്കാരങ്ങളാണ്. അവയുടെ പ്രതിഫലം അറിഞ്ഞിരുന്നുവെങ്കിൽ മുട്ടിലിഴഞ്ഞിട്ടാണെങ്കിലും അവരെത്തുമായിരുന്നു.
:pushpin: കണ്ടെത്തിയെഴുതുക
3⃣ യൗമുത്തഗാബുൻ (يوم التغابن) ഖിയാമത് നാളിന്റെ ഒരു പേരാണ് . ആ പേരിന്റെ അർത്ഥമെന്ത് :question:(64 : 9) നോക്കുക.
Just a minute 17 Answers
second prize goes to
1⃣ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബിമാർ :-
🥇അബൂഹുറൈറ – 5374
🥈 ഇബ്നു ഉമർ – 2630
🥉 അനസ് – 2286
ആയിശ ബീവി – 2210
ഇബ്നു അബ്ബാസ് – 1660
ജാബിർ ബ്ൻ അബ്ദില്ല – 1540
رضي الله عنهم أجمعين
2⃣ ഇശാഅ് and ഫജ്റ്.
” إِنَّ أَثْقَلَ الصَّلَاةِ عَلَى الْمُنَافِقِينَ صَلَاةُ الْعِشَاءِ وَصَلَاةُ الْفَجْرِ، وَلَوْ يَعْلَمُونَ مَا فِيهِمَا لَأَتَوْهُمَا وَلَوْ حَبْوًا “. (ابن ماجه:797)
3⃣ യൗമുത്തഗാബുൻ (يوم التغابن) : നഷ്ടങ്ങൾ വെളിപ്പെടുന്ന ദിവസം.
Just a Minute 18 questions
1⃣ 44-ാം അദ്ധ്യായം സൂറത്തുദുഖാനി (الدخان)ലെ 3-ാം ആയത്തിൽ പരാമർശിച്ച അനുഗ്രഹീത രാവ് ഏത്..?
🥇 ശഹ്ബാൻ 15, ബറാഅത് രാവ് .
🥈 ലൈലത്തുൽ ഖദ്ർ.
2⃣ സുബഹിയുടെ മുമ്പുള്ള 2 റകഅത്തുകളിൽ ഓതൽ സുന്നത്തായ 2 സൂറത്തുകൾ ഏതെല്ലാം..?
3⃣ മഗ്രിബിന് ശേഷമുള്ള 2 റകഅതുകളിൽ ഓതൽ സുന്നത്തായ 2 സൂറത്തുകളാണ് ……………….and………………….. .
Just a minute 18 Answers
1⃣ (44:3) ൽ പരാമർശിച്ച അനുഗ്രഹീത രാവ് ലൈലതുൽ ഖദ്റാണ്. അത് ശഅബാൻ 15 ബറാഅത് രാവാണെന്ന വാദം തെറ്റാണ്.
കാരണം:
🏅(44:3)ൽ തന്നെ പ്രസ്തുത രാത്രിയിലാണ് ഖുർആൻ അവതരിപ്പിച്ചത് എന്ന് അല്ലാഹു പറയുന്നു.
🏅ഖുർആൻ അവതരിച്ചത് റമളാൻ മാസത്തിലാണ് (2:185) . മാത്രമല്ല, ലൈലദുൽ ഖദ്റിലാണ്. (97: 1).
കൂടുതൽ വിശദീകരണങ്ങൾ തഫ്സീറു ബ്നു കഥീർ അവലംബിക്കാവുന്നതാണ്.
2⃣ സൂറത്തുൽ കാഫിറൂനും സൂറത്തുൽ ഇഖ്ലാസും.
3⃣ സൂറത്തുൽ കാഫിറൂൻ, സൂറത്തുൽ ഇഖ്ലാസ്.
2, 3 ഉത്തരങ്ങളുടെ തെളിവ്:-
ഇബ്നു ഉമർ رضي الله عنه പറഞ്ഞു: “മഗ്രിബ്നു ശേഷമുള്ള 2, ഫജ്റിന് മുമ്പുളള 2 റകഅതുകളിലെ റസൂലിﷺന്റെ പാരായണം 20 തവണ ഞാൻ ശ്രദ്ധിച്ചു. കാഫിറൂനും ഇഖ്ലാസുമാണ് അദ്ദേഹം ഓതിയത് “. ( നസാഈ: 992) .
🏅 ആദ്യ റകഅതുകളിൽ കാഫിറൂനും, രണ്ടാമത്തെ റകഅതുകളിൽ ഇഖ്ലാസുമാണ് ഓതേണ്ടത്.
Just a Minute 19 questions
1⃣ ഇസ്ലാമിലെ ഒന്നാമത്തെ രക്തസാക്ഷി ആര്..?
2⃣ (76:17)ൽ പരാമർശിച്ച നമുക്ക് സുപരിചിതമായ ഒരു
പച്ചക്കറിയിനം..?
പൂരിപ്പിക്കുക:
3⃣ ബദ്ർ യുദ്ധം : ഹിജ്റ – 2
ഉഹ്ദ് യുദ്ധം : ഹിജ്റ – 3
ഖൻദഖ് യുദ്ധം : …………………….?
മക്ക വിജയം : ഹിജ്റ – 8
റസൂലുളളയുടെ മരണം : …………………….?
Just a minute 19 Answers
1⃣ സുമയ്യ رضي الله عنها.
2⃣ ഇഞ്ചി [زنجبيل] (76:17).
പൂരിപ്പിക്കുക:-
3⃣ ബദ്ർ യുദ്ധം : ഹിജ്റ – 2
ഉഹ്ദ് യുദ്ധം : ഹിജ്റ – 3
ഖൻദഖ് യുദ്ധം : ഹിജ്റ 5
മക്ക വിജയം : ഹിജ്റ – 8
റസൂലുളളയുടെ
മരണം : ഹിജ്റ – 11
Just a Minute 20 questions
ശരിയോ തെറ്റോ..?
1⃣ ത്വാഹ(طه), യാസീൻ(يس) ഇവ രണ്ടും റസൂൽ ﷺയുടെ പേരുകളാണ്. ഈ പ്രസ്താവന:-
🥇 തെറ്റാണ്.
🥈 ശരിയാണ്.
The Leaders
2⃣ ……………………, ഖദീജ ബീവി, ……………….., ആസിയ ബീവി . ഈ 4 മഹതികളാണ് സ്വർഗത്തിലെ الله സ്ത്രീകളുടെ നേതാക്കളെന്ന് നബിﷺ പറഞ്ഞു.
കണ്ടെത്തിയെഴുതൂ :-
3⃣(21:87) ൽ ഖുർആൻ വളരെ മഹത്തായ ഒരു പ്രാർത്ഥന പഠിപ്പിക്കുന്നു.ഏത് നബിയുടെ പ്രാർത്ഥനയാണത്..?
Just a minute 20 Answers
ശരിയോ തെറ്റോ..?
1⃣ 🥇 തെറ്റാണ്,
ത്വാഹ(طه), യാസീൻ (يس) ഇവ രണ്ടും റസൂൽ ﷺയുടെ പേരുകളല്ല.
Note the point
🏅ഇത് 2 ഉം റസൂലിﷺന്റെ പേരുകളാണെന്നതിന് തെളിവായി ദുർബലമായ ഹദീസ് പോലുമില്ല.
🏅 ഒരു സ്വഹാബിയിൽ നിന്നുപോലും ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
🏅 ഇത് കേവലം الم،حم،المص പോലുള്ള അക്ഷരങ്ങൾ മാത്രമാണ്.
🏅 ഈ 2 പേരുകൾക്കും അർത്ഥമില്ല,റസൂലിന്റെ പേരുകളെല്ലാം അർത്ഥമുള്ളവയാണ്.
The Leaders
2⃣ മർയം ബീവി,ഖദീജ ബീവി, ഫാത്വിമ ബീവി, ആസിയ ബീവി . ഈ 4 മഹതികളാണ് സ്വർഗത്തിലെ സ്ത്രീകളുടെ നേതാക്കളെന്ന് നബിﷺ പറഞ്ഞു.
തെളിവ് :-
الإمام أحمد في “فضائل الصحابة” (1331)صححه الألباني.
കണ്ടെത്തിയെഴുതൂ :-
3⃣ (21:87) യൂനുസ് നബിയുടെ പ്രാർത്ഥന.
لا إِلَهَ إِلا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ
നബി ﷺ പറഞ്ഞു:
” ആരെങ്കിലും ഈ പ്രാർത്ഥന കൊണ്ട് വല്ലതും ചോദിച്ചാൽ, അല്ലാഹു അവനുത്തരം നൽകും”. [3505: الترمذي]
Just a Minute 21 questions
ഉണ്ടോ ഇല്ലേ..?
1⃣ മഗ്രിബിന്റെ ബാങ്കിനു ശേഷo, നമസ്കാരത്തിന് മുമ്പ് സുന്നത്ത് ………………….
🥇 നിസ്കരിക്കാൻ പാടില്ല.
🥈 നിസ്കരിക്കാം.
എത്ര ദിവസം..?
2⃣ നബി ﷺപറഞ്ഞു:
………………… ദിവസം ഒരാൾ ഒന്നാമത്തെ തക്ബീർ മുതൽ ജമാഅത് നമസ്കാരത്തിൽ പങ്കെടുത്താൽ , കാപട്യത്തിൽ നിന്നും നരകത്തിൽ നിന്നും അവന് മോചനമുണ്ട്.
🥇 12 ദിവസം
🥈 40 ദിവസം
കണ്ടെത്തിയെഴുതൂ :-
3⃣ (16:123) ൽ നബിﷺ യോട് ആരുടെ മാർഗം പിന്തുടരാനാണ് അല്ലാഹു കൽപ്പിക്കുന്നത് ..?
Just a minute 21 Answers
1⃣ നിസ്കരിക്കാം.
അറിയുക:-
മഗ്രിബിനു മുമ്പുള്ള 2 റകഅത് സുന്നത്താണെന്നതിന്:-🥇 നബി ﷺയുടെ കൽപ്പനയുണ്ട്.
(ബുഖാരി : 1183) .
🥈 നബി ﷺയുടെ പ്രവൃത്തിയുണ്ട്.
(ഇബ്നു ഹിബ്ബാൻ : (1588)
🥉 നബി ﷺയുടെ അംഗീകാരമുണ്ട്.
(ബുഖാരി : 625 )
2⃣ 🥈 40 ദിവസം
നബി ﷺപറഞ്ഞു:” 40 ദിവസം ഒരാൾ ഒന്നാമത്തെ തക്ബീർ മുതൽ ജമാഅത് നമസ്കാരത്തിൽ പങ്കെടുത്താൽ , കാപട്യത്തിൽ നിന്നും നരകത്തിൽ നിന്നും അവന് മോചനമുണ്ട്.
(തിർമിദി: 241)
3⃣ ഇബ്റാഹീം നബി عليه السلام യുടെ മാർഗം.
Just a Minute 22 questions
1⃣ ഭാര്യഭർത്താക്കൻമാർക്ക് പരസ്പരം മയ്യിത് കുളിപ്പിക്കാം. ശരിയോ തെറ്റോ..?
2⃣ നബിﷺ പറഞ്ഞു: ………………….. ഒരു വഴിയിൽ പ്രവേശിച്ചാൽ, ശൈത്വാൻ ആ വഴിയിൽ പ്രവേശിക്കില്ല. ആരാണീ സ്വഹാബി..?
3⃣ (30:2) ൽ ഖുർആൻ പരാമർശിക്കുന്ന നാട്..?
Just a minute 22 Answers
1⃣ ഭാര്യഭർത്താക്കൻമാർക്ക് പരസ്പരം മയ്യിത് കുളിപ്പിക്കാം.
തെളിവ്:-
നബി ﷺആയിശ ബീവിയോട് പറഞ്ഞു:”നീ എന്റെ മുമ്പ് മരിച്ചാൽ ഞാൻ നിന്നെ കുളിപ്പിക്കും.”
ഇബ്നു മാജ: (1465)
2⃣ ഉമർ (رضي الله عنه)
(ബുഖാരി : 3294)
3⃣ റോമ (غُلِبَتِ الرُّومُ)(30:2)
Just a Minute 23 questions
പാരായണത്തിന്റെ സുജൂദ്:
ഖുആനിലെ ചില ആയത്തുകൾ പാരായണം ചെയ്തു കഴിഞ്ഞാൽ സുജൂദ് ചെയ്യണം. ഇതാണ് പാരായണത്തിന്റെ സുജൂദ്. (سجود التلاوة)
1⃣ ഖുർആനിൽ എത്ര തിലാവത്തിന്റെ സുജൂദുകളുണ്ട്..?
[15, 18, 10 ]
2⃣ തിലാവത്തിന്റെ സുജൂദ് ചെയ്യൽ …………………. .
: [ നിർബന്ധം, സുന്നത്ത് ]
3⃣ തിലാവത്തിന്റെ സുജൂദ് വുളൂഅ് ഇല്ലാതെ ശരിയാവുമോ..?
Just a minute 23 Answers
1⃣ 15 സുജൂദുകൾ.
2⃣ സുന്നത്താണ് . തെളിവ് :
നബിﷺചില സന്ദർഭങ്ങളിൽ ഒഴിവാക്കിയിരുന്നു. (ബുഖാരി : 1072,1073)
“ഒഴിവാക്കിയാൽ അവന് കുറ്റമില്ല.”(ബുഖാരി : 1077)
എന്നാലിത് പ്രബലമായ സുന്നത്താണ്. ഒഴിവാക്കിയാൽ കുറ്റമില്ല എന്ന് മാത്രം.
3⃣ പാരായണത്തിന്റെ സുജൂദ് ശരിയാവാൻ വുളൂഅ് നിബന്ധനയല്ല.
തെളിവ്:
റസൂൽ ﷺകൂടെ സദസ്സിലുള്ളവർ മുഴുവൻ ഈ സുജൂദ് ചെയ്തിരുന്നു. വുളൂഅ് ഇല്ലാത്തവർ വുളൂഅ് ചെയ്ത് വരാൻ നബി ﷺകൽപ്പിച്ചില്ല. (ബുഖാരി : 1071).
നമസ്കാരവുമായി ഈ സുജൂദിനെ താരതമ്യം ചെയ്യരുത്. ഇത് സ്വതന്ത്രമായ ഒരു ആരാധനാകർമ്മമാണ്.
ഇബ്നു ഉമർ വുളൂയില്ലാതെ പാരായണത്തിന്റെ സുജൂദ് ചെയ്യാറുണ്ടായിരുന്നെന്ന് ബുഖാരിയിലെ ഒരു അധ്യായത്തിന്റെ ചുവട്ടിൽ കാണാം.
എന്നാൽ വുദൂവോട്കൂടി നിർവഹിക്കലാണ് ഏറ്റവും നല്ലതും സൂക്ഷ്മതയും.
വുദൂഇല്ലാതെ ചെയ്യൽ തെറ്റല്ലെന്നു മാത്രം.
ഖുർആൻ സ്പർശിക്കാൻ വുളൂഅ് അനിവാര്യമാണ്. അല്ലാതെ ഓതുമ്പോഴുള്ള അവസ്ഥയാണ് വിവരിച്ചത്.
Just a Minute 24 questions
1⃣ (25:1) ൽ അല്ലാഹു പരാമർശിച്ച ഖുർആനിന്റെ മറ്റൊരു പേര്..?
2⃣ പൂവൻകോഴി കൂവുന്നത് മലക്കിനെ കണ്ടിട്ടാണെന്ന വിശ്വാസത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ..?
3⃣ സുന്നത്ത് നമസ്കാരം പള്ളിയിൽ വെച്ച് നമസ്കരിക്കലാണ് വീട്ടിൽ വെച്ച് നമസ്കരിക്കുന്ന തിനേക്കാൾ ഉത്തമം. ശരിയോ തെറ്റോ..?
Just a minute 24 Answers
1⃣ ഫുർഖാൻ (സത്യാ സത്യ വിവേചന പ്രമാണം)
2⃣ യോജിക്കുന്നു.നബിﷺ പറഞ്ഞു: “പൂവൻ കോഴി കൂവുന്നത് കേട്ടാൽ നിങ്ങൾ അല്ലാഹുവിനോട് അവൻറെ ഔദാര്യത്തെ ചോദിക്കുക, നിശ്ചയമായും അത് മലക്കിനെ കണ്ടിട്ടുണ്ട്. ”
(ബുഖാരി : 3303).
ഔദാര്യത്തെ ചോദിക്കുന്ന ഒരു രൂപം: -اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ.
3⃣ തെറ്റ്, സുന്നത്ത് വീട്ടിൽ വെച്ച് നമസ്കരിക്കലാണ് ഉത്തമം.
തെളിവ്:
നബിﷺപറഞ്ഞു: “ഫർള് അല്ലാത്ത നമസ്കാരങ്ങൾ വീട്ടിൽ വെച്ച് നിർവഹിക്കുന്നതാണുത്തമം ” (ബുഖാരി : 7290).
മസ്ജിദുന്നബവിയിലെ ഒരു നമസ്കാരത്തിന് , സാധാരണ പള്ളികളിലെ നമസ്കാരത്തിനേക്കാൾ 1000 ഇരട്ടി പ്രതിഫലമുണ്ട്. (ബുഖാരി : 1190)എന്നിട്ടും നബിﷺവീട്ടിൽ വെച്ചാണ് സുന്നത്ത് നമസ്കരിച്ചത്. (മജ്മൂഉൽ ഫതാവാ – ഇബ്നു ഉഥൈമീൻ).
എന്നാൽ ജമാഅത് സുന്നത്തായി സ്ഥിരപ്പെട്ട നമസ്കാരങ്ങൾ പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നത് തന്നെയാണ് ഉത്തമം. ഉദാ: തറാവീഹ് നമസ്കാരം
Just a Minute 25 questions
1⃣ (12:4) ൽ ആരുടെ സ്വപ്നത്തെ കുറിച്ചാണ് ഖുർആൻ സംസാരിക്കുന്നത്..?
2⃣ വുളൂഅ് ചെയ്യുമ്പോൾ ഓരോ അവയവം കഴുകുമ്പോഴും പ്രത്യേക പ്രാർത്ഥന നിർബന്ധമില്ല , സുന്നത്തു മാത്രമേ ഉള്ളൂ. ഈ പ്രസ്താവയോട് നിങ്ങൾ യോജിക്കുന്നുണ്ടോ..?
3⃣ആദം നബി(عليه السلام) യെ സൃഷ്ടിച്ചത് വെള്ളിയാഴ്ചയാണ്. എന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചതും പുറത്താക്കിയതും ഏത് ദിവസമാണ്..?
(ശനി,തിങ്കൾ,വെള്ളി)
Just a minute 25 Answers
1⃣ യൂസുഫ് നബി(عليه السلام)
2⃣ യോജിക്കുന്നില്ല. ഓരോ അവയവം കഴുകുമ്പോഴും പ്രത്യേക പ്രാർത്ഥന നിർബന്ധവുമല്ല സുന്നത്തുമല്ല. ഒരു അടിസ്ഥാനവുമില്ലാത്ത വിഷയമാണിത്.
ഈ വിഷയത്തിൽ ഒന്നും നബി ﷺയിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. (ഇമാം നവവി – അൽഅദ്കാർ).
ഈ വിഷയത്തിൽ നബിﷺയിലേക്ക് ചേർത്തി പറഞ്ഞത് മുഴുവനും അദ്ദേഹത്തിന് മേൽ കെട്ടി ചമച്ച കളവുകളാണ്. (ഇബ്നുൽ ഖയ്യിം – സാദുൽ മആദ്)
<>വുളൂഇന് ശേഷമുള്ള പ്രാർത്ഥന:-
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ.(الترمذي:55)
പരിപൂർണമായി വുളൂ ചെയ്ത് ഈ പ്രാർത്ഥന നിർവഹിച്ചവന് സ്വർഗത്തിന്റെ എട്ട് കവാടങ്ങളും തുറന്നു കൊടുക്കും ഇഷ്ടമുള്ളതിലൂടെ അവന് പ്രവേശിക്കാം.
(തിർമിദി: 55 )
3⃣ആദം നബി(عليه السلام) യെ സൃഷ്ടിച്ചതും സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചതും പുറത്താക്കിയതും വെള്ളിയാഴ്ചയാണ്.
(മുസ്ലിം : 854)
Just a Minute 26 questions
1⃣ നമ്മുടെ കൈയ്യിലുള്ള ഖുർആനനുസരിച്ച് ഏതാണ് ശരി..?
🥇(കുഫുവൻ)
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
🥈(കുഫ്വൻ)
وَلَمْ يَكُنْ لَهُ كُفْوًا أَحَدٌ
2⃣ നബിﷺ പറഞ്ഞു:
ഉറച്ച വിശ്വാസത്തോടെ പകലിൽ ……………………… ചൊല്ലി അന്ന് രാത്രിയാവും മുമ്പ് മരിച്ചാൽ അവൻ സ്വർഗാവകാശിയാണ്.
( ആയത്തുൽ കുർസിയ്യ് , സയ്യിദുൽ ഇസ്തിഗ്ഫാർ , ലാഇലാഹ ഇല്ലല്ലാഹ്)
3⃣ഏത് സ്വഹാബി മരിച്ചപ്പോഴാണ് അല്ലാഹുവിന്റെ
അർശ് കുലുങ്ങിയത്..?
(സഅദ് ബ്ൻ മുആദ്, ഉമർ , മുആദ് ബ്ൻ ജബൽ)
Just a minute 26 Answers
1⃣ 🥇 (കുഫുവൻ)
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
2⃣ നബിﷺ പറഞ്ഞു:
ഉറച്ച വിശ്വാസത്തോടെ പ്രഭാതത്തിൽ സയ്യിദുൽ ഇസ്തിഗ്ഫാർ ചൊല്ലി അന്ന് രാത്രിയാവും മുമ്പ് മരിച്ചാൽ അവൻ സ്വർഗാവകാശിയാണ്. രാത്രി ചൊല്ലി പ്രഭാതത്തിന് മുമ്പ് മരിച്ചാലും അവൻ സ്വർഗാവകാശിയാണ്. (ബുഖാരി : 6306)
സയ്യിദുൽ ഇസ്തിഗ്ഫാർ :-
اللَّهُمَّ أَنْتَ رَبِّي، لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي ؛ فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ (ബുഖാരി : 6306)
3⃣ സഅദ് ബ്ൻ മുആദ് (رضي الله عنه)
“اهْتَزَّ الْعَرْشُ لِمَوْتِ سَعْدِ بْنِ مُعَاذٍ”. (ബുഖാരി : 3803)
Just a Minute 27 questions
1⃣ ഖൻദഖ് യുദ്ധത്തിന്റെ മറ്റൊരു പേര്..?
ഖുർആനിൽ ആ പേരിൽ ഒരു അദ്ധ്യായമുണ്ട്.
2⃣ അസർ നമസ്കാരത്തിനു മുമ്പ് 4 റകഅത് സുന്നത്ത് നമസ്കാരമുണ്ടോ..?
3⃣ (31:13) ൽ ഖുർആൻ ചൂണ്ടികാട്ടുന്ന ഏറ്റവും വലിയ അക്രമമേത്..?
Just a minute 27 Answers
1⃣ അഹ്സാബ് യുദ്ധം. സൂറത്തുൽ അഹ്സാബ് 33-ാം അദ്ധ്യായമാണ്.
2⃣ അസർ നമസ്കാരത്തിനു മുമ്പ് 4 റകഅത് സുന്നത്ത് നമസ്കാരമുണ്ട്.
നബി ﷺ പറഞ്ഞു:
“അസറിനു മുമ്പ് 4 റകഅത് നമസ്കരിക്കുന്നവന് അല്ലാഹു കരുണ ചെയ്യട്ടെ . ” (അബൂദാവൂദ്: 1271)
ഇത് റവാതിബ് സുന്നത്തല്ല.
രൂപം: രണ്ട് കഅത് കഴിഞ്ഞ് സലാം വീട്ടി, അടുത്ത 2 റകഅത് നമസ്കരിക്കുക.
3⃣ ശിർക്ക് (അല്ലാഹുവിൽ പങ്ക് ചേർക്കൽ) .
إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (31:13)
Just a Minute 28 questions
1⃣ എല്ല് ജിന്നുകളുടെ ഭക്ഷണമാണെന്ന് വിശ്വാസം ശരിയാണോ..?
2⃣ (14:22) ൽ പരലോകത്തു വെച്ചുള്ള ഒരു പ്രസംഗമാണ് ഖുർആൻ വിവരിക്കുന്നത്.
ആരാണ് പ്രസംഗികൻ…?
3⃣ നബിﷺ യുടെ ഏത് കുട്ടിയിലേക്ക് ചേർത്തിയിട്ടാണ് അദ്ദേഹം വിളിക്കപ്പെട്ടത്..?
Just a minute 28 Answers
1⃣ എല്ല് ജിന്നുകളുടെ ഭക്ഷണമാണ്.
നബിﷺ പറഞ്ഞു: “നിങ്ങൾ എല്ലു കൊണ്ട് ശൗച്യം ചെയ്യരുത്. അത് ജിന്നുകളുടെ ഭക്ഷണമാണ്.”
(മുസ്ലിം :450)
മാംസം പൊതിഞ്ഞ നിലയിലാണ് ജിന്നുകൾക്ക് എല്ല് ലഭിക്കുക.
(മുസ്ലിം : 450)
2⃣ ശ്വൈത്വാന്റെ പ്രസംഗമാണ് ഖുർആൻ വിവരിക്കുന്നത്.
( 14:22) : ഈ വചനത്തിൽ നമുക്ക് ഒരുപാട് ചിന്തിക്കാനുണ്ട്.
3⃣ നബിﷺയുടെ വിളിപ്പേര് അബുൽ ഖാസിമെന്നാണ്.
മകൻ ഖാസിമിലേക്ക് ചേർത്തിയാണിത്.
Just a Minute 29 questions
1⃣ ആരാണ് ഖിയാമത് നാളിൽ ഒന്നാമതായി സ്വർഗത്തിൽ പ്രവേശിക്കുക..?
2⃣ ഏത് നബിയുടെ ഉമ്മത്താണ് ആദ്യം സ്വർഗത്തിൽ പ്രവേശിക്കുക..?
3⃣ സ്വാലിഹ് നബി – സമൂദ്
ഹൂദ് നബി – ആദ്
ശുഐബ് നബി – ………………… ?
Just a minute 29 Answers
1⃣ മുഹമ്മദ് നബിﷺ
നബി ﷺക്ക് മുമ്പ് ഒരാൾക്കും സ്വർഗ കവാടം തുറന്ന് കൊടുക്കുകയില്ല.(മുസ്ലിം: 197)
2⃣ മുഹമ്മദ് നബിﷺ യുടെ ഉമ്മത്ത്.
നബി ﷺ പറഞ്ഞു: “നമ്മളാണ് ആദ്യം സ്വർഗത്തിൽ പ്രവേശിക്കുക.” (മുസ്ലിം : 855)
3⃣ ശുഐബ് നബി – മദ് യൻ
{وَإِلَى مَدْيَنَ أَخَاهُمْ شُعَيْبًا} (11: 84)
Just a Minute 30 questions
1⃣ ഒരു തവണ പാരായണം ചെയ്താൽ ഖുർആനിന്റെ മൂന്നിലൊന്നോതിയ കൂലിയുണ്ടെന്ന് നബിﷺ പറഞ്ഞ സൂറത്തേത്..?
2⃣ ഒരാൾ ഇല്ലാത്തപ്പോൾ അയാളിലുള്ള കുറ്റങ്ങളും കുറവുകളും പറയൽ ഗീബത്താണോ (الغيبة)..?
3⃣ വ്യഭിചാരാരോപണം നടത്തിയവൻ എത്ര സാക്ഷികളെ കൊണ്ട് വരണം..? (24:4 – നോക്കുക)
Just a minute 30 Answers
1⃣ സൂറത്തുൽ ഇഖ്ലാസ് .
നബി പറഞ്ഞു: “സൂറത്തുൽ ഇഖ്ലാസ് ഖുർആനിന്റെ മൂന്നിലൊന്നിന് തുല്യമാണ്. ” (ബുഖാരി : 5013)
<>മൂന്ന് തവണ ഓതിയാൽ ഖുർആൻ പൂർണമായി ഓതിയ പ്രതിഫലമുണ്ട്.
<>ഇത് പ്രതിഫലത്തിന്റെ കാര്യത്തിലാണ്. എന്നാൽ ഇഖ്ലാസ് 3 തവണ ഓതിയാൽ ഖുർആൻ മുഴുവൻ ഓതിയതിനു പകരമാവില്ല.
ഉദാ: ഖുർആനിന്റെ മൂന്നിലൊന്ന് ഓതാൻ നേർച്ച ചെയ്തവൻ സൂറത്തുൽ ഇഖ്ലാസ് 1 തവണ ഓതിയാൽ മതിയാവില്ലെന്നർത്ഥം.
2⃣ ഒരാളിൽ ഉള്ള കുറ്റവും കുറവും അയാളില്ലാത്തപ്പോൾ പറയുന്നത് തന്നെയാണ് ഗീബത് (الغيبة). (മുസ്ലിം: 2589)
<> ഒരാളിൽ ഇല്ലാത്ത കുറ്റങ്ങളും കുറവുകളും അയാൾ ഇല്ലാത്തപ്പോൾ പറഞ്ഞാൽ 2 ശിക്ഷയുണ്ട്.
🥇 കളവിനുള്ള ശിക്ഷ.
🥈ഗീബത്തിനുള്ള ശിക്ഷ.
3⃣ 4 സാക്ഷികളെ കൊണ്ട് വരണം
(24:4 – നോക്കുക)
Just a Minute 31 questions
1⃣ നബി ﷺ പറഞ്ഞു: ” ഒരു ദിവസം ………… റകഅത് റവാതിബ് നമസ്കരിച്ചവന് അല്ലാഹു സ്വർഗത്തിൽ ഒരു വീടൊരുക്കി കൊടുക്കും.”
2⃣ സ്വർഗ്ഗത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്താണ്..?
3⃣ (9:119) ൽ ആരുടെ കൂടെ ചേരാനാണ് അല്ലാഹു
കൽപ്പിക്കുന്നത്..?
Just a minute 31 Answers
1⃣ നബി ﷺ പറഞ്ഞു: ” ഒരു ദിവസം 12 റകഅത് റവാതിബ് നമസ്കരിച്ചവന് അല്ലാഹു സ്വർഗത്തിൽ ഒരു വീടൊരുക്കി കൊടുക്കും” (മുസ്ലിം: 728)
<>റവാതിബ് സുന്നത്തുകൾ:-
സുബഹിക്ക് മുമ്പ് : 2
ളുഹറിനു മുമ്പ്: 4,ശേഷം: 2
മഗ്രിബിനു ശേഷം: 2
ഇശാഇനു ശേഷം : 2
(തിർമിദി: 415)
2⃣ അല്ലാഹുവിനെ കാണൽ.
“റബ്ബിലേക്ക് നോക്കുന്നതിനേക്കാൾ പ്രിയപ്പെട്ട ഒന്നും സ്വർഗക്കാർക്ക് നൽകപ്പെട്ടിട്ടില്ല.” (മുസ്ലിം:181)
3⃣ സത്യസന്ധൻമാരുടെ കൂടെ . (തൗബ:119)
Just a Minute 32 questions
1⃣ ഒരു ദിവസത്തെ നോമ്പ് കൊണ്ട് നമ്മളെ നരകത്തിൽ നിന്ന് എത്ര വർഷത്തെ വഴിദൂരം അകറ്റുമെന്നാണ് നബി ﷺ പറഞ്ഞത്..?
options : (100, 40, 70)
2⃣ റമളാനിന്റെ ഒന്നാമത്തെ രാത്രിയിൽ,നന്മ ഉദ്ദേശിക്കുന്നവരോട് മുന്നേറുവാൻ ആകാശത്ത് നിന്ന് വിളിച്ച് പറയും.ഇത് ശരിയാണോ..?
3⃣ (2:183) ൽ പരാമർശിക്കുന്ന ഇസ്ലാമിലെ 5 തൂണുകളിലൊന്ന്..?
Just a minute 32 Answers
1⃣ 70 വർഷത്തെ വഴിദൂരം.
നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിൽ 1 ദിവസം നോമ്പെടുത്തവനെ, നരകത്തിൽ നിന്ന് 70 വർഷത്തെ വഴിദൂരമകറ്റും.” (ബുഖാരി : 2840)
2⃣ ശരിയാണ്.
നബി ﷺ പറഞ്ഞു: “റമളാനിന്റെ ഒന്നാമത്തെ രാത്രിയിൽ, നന്മ ഉദ്ദേശിക്കുന്നവരോട് മുന്നേറുവാനും, തിന്മ ഉദ്ദേശിക്കുന്നവരോട് പിറകോട്ട് പോകുവാനും ആകാശത്ത് നിന്ന് വിളിച്ച് പറയും.” (ഇബ്നു മാജ:1642)
3⃣ നോമ്പ്. (2:183)
ഇസ്ലാമിന്റെ നാലാമത്തെ തൂണാണ് നോമ്പ്.
Just a Minute 33 questions
1⃣ റമളാനിലെ നോമ്പിൽ ഇളവ് നൽകി, പിന്നീട് നോറ്റ് വീട്ടാൻ കൽപ്പിക്കപ്പെട്ട 2 വിഭാഗം..? (2:184)നോക്കുക.
2⃣ വിത്റിനു ശേഷം 3 തവണ ചൊല്ലേണ്ടതായ വല്ല ദിക്റും നബിﷺ പഠിപ്പിച്ചിട്ടുണ്ടോ..?
3⃣ റമളാനിലെ എല്ലാ രാത്രിയിലും അല്ലാഹു തെരെഞ്ഞെടുത്തവർക്ക് നരക മോചനം ലഭിക്കുമെന്ന വാദത്തോട് യോജിക്കുന്നുണ്ടോ..?
Just a minute 33 Answers
1⃣ രോഗിയും യാത്രക്കാരനും .
(فمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ)(2:184) നോക്കുക.
2⃣ ഉണ്ട് .
<> سُبْحَانَ الْمَلِكِ الْقُدُّوسِ
നബിﷺ വിത്ർ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ 3 തവണ ഈ ദിക്ർ ചൊല്ലാറുണ്ടായിരുന്നു.
<> മൂന്നാമത്തെ തവണ ഉച്ചത്തിലാണ് ചൊല്ലിയിരുന്നത്. (നസാഇ : 1732)
3⃣ ശരിയാണ്.
നബിﷺ പറഞ്ഞു: “റമളാനിലെ എല്ലാ രാത്രിയിലും അല്ലാഹു തെരെഞ്ഞെടുത്തവർക്ക് നരക മോചനം ലഭിക്കും” (തിർമിദി: 682) .
<> ഇത് അവസാനപത്തിൽ മാത്രമല്ല എന്നോർക്കുക.
Just a Minute 34 questions
1⃣ ഖുർആനിൽ പേരു പരാമർശിച്ച ഒരേഒരു മാസം..? (2:185)നോക്കുക.
2⃣ റമളാനിലെ ഉംറ ഹജ്ജിനു തുല്യമാണെന്ന് പറയുന്നത് ശരിയാണോ..?
3⃣ മനപൂർവ്വം ഉണ്ടാക്കി ചർദ്ദിച്ചാൽ നോമ്പ് മുറിയും. എന്നാൽ, നമ്മുടെ കാരണം കൊണ്ടല്ലങ്കിലോ..?
Just a minute 34 Answers
1⃣ റമളാൻ(2:185)
2⃣ ശരിയാണ്.
നബിﷺപറഞ്ഞു: റമളാനിലെ ഉംറ എന്റെ കൂടെയുള്ള ഹജ്ജിനു തുല്യമാണ്. (അബൂദാവൂദ്:1990)
<> ഇത് പ്രതിഫലത്തിന്റെ കാര്യത്തിൽ മാത്രമാണ്.
<> ഒരാൾ റമളാനിൽ ഉംറ ചെയ്താൽ , അയാളുടെ നിർബന്ധ ഹജ്ജ് വീടില്ലയെന്നർത്ഥം. [ഇബ്നു ഉഥൈമീൻ (റ)]
3⃣ നോമ്പ് മുറിയില്ല. നബിﷺപറഞ്ഞു: “ആരെങ്കിലും സ്വാഭാവികമായി ചർദ്ദിച്ചാൽ നോമ്പ് പിന്നീട് വിട്ടേണ്ടതില്ല. എന്നാൽ മനപൂർവ്വമാണെങ്കിൽ വീട്ടണം ” (തിർമിദി: 720)
<> ചർദ്ദിക്കാൻ നമ്മൾ കാരണക്കാരായാലും നോമ്പ് മുറിയും.
ഉദാ: നമുക്ക് വെറുപ്പും അറപ്പും ഉളവാക്കുന്ന സ്ഥലങ്ങളിലേക്ക് അറിഞ്ഞ് കൊണ്ട് പോകുകയും ചർദിക്കുകയും ചെയ്യുക.
[സുലൈൻമാൻ റൂഹൈലി (ഹഫിളഹുള്ള) ]
Just a Minute 35 questions
1⃣ നബിﷺപറഞ്ഞു : നോമ്പുകാരന് 2 സന്തോഷങ്ങളുണ്ട്.
🥇 നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം .
🥈 ……………………………?
2⃣ നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയെക്കാൾ സുഗന്ധമാണെന്ന് പറയുന്നതിന് വല്ല അടിസ്ഥാനവുമുണ്ടോ..?
3⃣ റയ്യാൻ നോമ്പുകാർക്കുള്ള വാതിലാണ്. ഇതു പോലെ സ്വദഖയുടെ ആളുകൾക്ക് സ്വർഗത്തിലേക്ക് പ്രത്യേക കവാടമുണ്ടോ..?
Just a minute 35 Answers
1⃣ നബിﷺപറഞ്ഞു : നോമ്പുകാരന് 2 സന്തോഷങ്ങളുണ്ട്.
🥇 നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം .
🥈അവന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം .
(ബുഖാരി : 1904)
2⃣ ഉണ്ട് .
<> നബിﷺപറഞ്ഞു: നോമ്പുകാരന്റ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയെക്കാൾ സുഗന്ധമുള്ളതാണ്. (ബുഖാരി : 1904)
3⃣ ഉണ്ട് .
<> സ്വർഗത്തിലെ ചില കവാടങ്ങൾ :-
<> ബാബു റയ്യാൻ : നോമ്പുകാർ
<> ബാബുസ്സ്വദഖ : ദാനധർമ്മങ്ങളുടെ ആളുകൾക്ക്.
<> ബാബുൽജിഹാദ് : അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്തവർക്ക് .
<> ബാബുസ്സ്വലാത് : നമസ്ക്കാരക്കാർക്ക്. (ബുഖാരി : 1897)

