About Us

വിശ്വാസികള്‍ക്ക് ഒരു വഴികാട്ടി

 

 

പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു കാലത്താണ് നാം ഏവരും ഉള്ളത് . അന്ധകാരനിബിഡമായ ഈ യുഗം എങ്ങോട്ട് നോക്കിയാലും തെറ്റുകളുടെ ഒരു കലവറയാണ് നമുക്ക് കാണാന്‍ കഴിയുക . ആധുനിക മീഡിയകള്‍ നമ്മെ നരകത്തിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നു എന്ന ദുരവസ്ഥ നമ്മള്‍ അറിയാതെ മറക്കുകയും ചെയ്യുന്നു .ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കുതിച്ചു കയറ്റം ഒരു ഭീകരാന്തരീക്ഷം നമുക്ക് ഇടയില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു . മോര്‍ഫിങ്ങിലൂടെയും അതി വിദക്ദ്ധ വിരലുകളുടെ ചലനങ്ങളിലൂടെയും ഉണ്ടാക്കിയ പലതരം പൈശാചിക വീഡിയോകളും നമുക്ക് മുന്‍ബില്‍ നിര്‍ബാധം തുറന്നു വിട്ടിരിക്കുന്നു .കയ്യിലെ മൊബൈല്‍ ഒരു സെക്കന്‍റെ ഒന്ന് മാറി ചിന്തിച്ചാല്‍ കണ്ണുകളും ,ചെവികളും ,കൈകളും വ്യഭിചാരത്തില് കലങ്ങി മറിയുന്നു . ഇസ്ലാമികമായ അറിവില്ലെങ്കില്‍ വഴി തെറ്റും എന്നുള്ള കാര്യം ഉറപ്പാണ് . നമുക്ക് മുന്പില് കാണുന്ന ഓരോ തിന്മകളും ഈ അറിവില്ലായ്മ സാക്ഷ്യപ്പെടുത്തുന്നുണ്ട് .. ഈ തെറ്റുകളില്‍ നിന്നും രക്ഷപ്പെടാനും അവസാനം സ്വര്‍ഗത്തില്‍ കടക്കാനും എന്താണ് മാര്ഗം ? ഖുര്ആനും ഹദീസും പഠിക്കുക . അത് അതനുസരിച്ച് ജീവിക്കുക … ഇതാണ് രക്ഷയുടെ മാര്ഗം ..

Don’t have enough time to finish your research paper till your deadline? Then you can pay someone to do your research paper for you. Such services, which provide paper help, are always ready for your inquiry and can begin to fulfill your order at any time of the day or night.

നന്മ പ്രചരിപ്പിക്കുകയും , തിന്മ തടയുകയും ചെയ്യുക വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ കാര്യമാണ് .” നന്മയിലും ഭക്തിയിലും നിങ്ങള് പരസ്പരം സഹാവര്‍ത്തിക്കുക , പാപത്തിലും ശത്രുതയിലും നിങ്ങള് അന്യോന്യം സഹവര്‍ത്തിക്കരുത് [മാഇദ 2 ] ഏതൊരു ജനതയും തന്‍റെ സ്വന്തം നിലപാടുകളില് മാറ്റം വരുത്താത്ത കാലത്തോളം അള്ളാഹു അവരുടെ സ്ഥിതിക്ക് മാറ്റം വരുത്തുകയില്ല തീര്‍ച്ച .[ റഅധ് 11 ] . ഖുര്ആനും ,ഹദീസും അനുസരിച്ച് കൊണ്ട് ഇ സൈറ്റ് നിങ്ങള്ക്ക് വേണ്ടി നമ്മള്‍ തുറന്നു തന്നത് അള്ളാഹു വിന്‍റെ പ്രീതി ആഗ്രഹിച്ചു കൊണ്ടാണ് . ഈ സൈറ്റിനെ നിങ്ങള് പരിജയപ്പെട്ടത് പോലെ നിങ്ങളുടെ സഹോദരനെയും സുഹുര്‍ത്തിനെ അറിയിച്ചു കൊടുക്കുക . ഈ സൈറ്റില് ദീനീ വിജ്ഞാനം നല്കുന്ന പണ്ഡിതന്മാരുടെ പ്രഭാഷണ സിഡികള് , ഇസ്ലാമിക ഗ്രന്ഥങ്ങളുടെ PDF ഫൈലുകള് ,ബൈലക്സ് മെസന്ജറിലെ മലയാളം ഇസ്ലാമിക് ക്ലാസ് റൂമില് [MICR] നടക്കുന്ന സ്പെഷ്യല് പ്രോഗ്രാമുകള് എല്ലാം ലഭ്യമാണ് . ഈ സൈറ്റില് നിങ്ങളുടെ ഇമെയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇതില്‍ എന്റര്‍ ആകുന്ന ഓരോ പ്രോഗ്രാമുകളും നിങ്ങളുടെ ഇമെയിലിലേക്ക് എത്തുന്നതായിരിക്കും ഇന്‍ശാ അല്ലാഹ് . നിങ്ങളുടെ പ്രാര്ഥനയില്‍ നമ്മളെയും ഉള്പ്പെടുത്തുക . അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീന് . നിര്ദ്ദേശങ്ങളും അഭിപ്പ്രായങ്ങളും ഇതില് [ ] എഴുതി അറിയിക്കുക.